കൊല്ലം: ഡോ. ജെ. അലക്സാണ്ടറിന്റെ സ്മരണയ്ക്കായി ഡോ. ജെ. അലക്സാണ്ടര്‍ ഐഎഎസ് സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഏര്‍പ്പെടുത്തിയ നാലാമത് രാഷ്ട്രീയ പ്രതിഭാ പുരസ്കാരത്തിന് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന് അര്‍ഹയായി.
വിദ്യാര്‍ഥി, യുവജന രാഷ്ട്രീയത്തിലൂടെ സാമൂഹിക നന്മയ്ക്കു വേണ്ടി ചെയ്ത പ്രവര്‍ത്തന മികവിനാണ് അവാര്‍ഡെന്ന് സെന്റര്‍ ഫോര്‍ സ്റ്റഡീസ് ചെയര്മാന് എസ്. പ്രദീപ്കുമാര്‍, ജനറല്‍ കണ്‍വീനര്‍ സാബു ബെനഡിക്ട് എന്നിവര്‍ അറിയിച്ചു.
ഡോ. ജെ. അലക്സാണ്ടറിന്റെ നാലാമത് ചരമവാര്‍ഷിക പരിപാടികളുടെ ഭാഗമായി ഓഗസ്റ്റ് 10ന് വൈകുന്നേരം മൂന്നിന് കൊല്ലം പ്രസ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.